---
title: "പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവം; ചാത്തോത്ത് പോക്കര്‍ ഹാജിയെ ആദരിച്ചു "
english_title: "Palayad Sri Krishna Temple Dedication Day Maholsavam; Chatoth Poker honored Haji"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111053/palayad-sri-krishna-temple-dedication-day-maholsavam-chatoth-poker-honored-haji"
published_at: "2023-04-26T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448c2aee8268_1_aw.JPG"
keywords: []
---

# പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവം; ചാത്തോത്ത് പോക്കര്‍ ഹാജിയെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോല്‍സവത്തോടനുബന്ധിച്ച് 100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കര്‍ ഹാജിയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോല്‍സവത്തോടനുബന്ധിച്ച് 100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കര്‍ ഹാജിയെ ആദരിച്ചു.

മാനവികതയുടെ ഉദാത്തമായ മാതൃകയും മതനിരപേക്ഷതയുടെ മൂലങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്  രവീന്ദ്രന്‍ കേളോത്ത് പൊന്നാട അണിയിച്ചു. സുരേഷ് കുമാര്‍ കെ.സി. അധ്യക്ഷത വഹിച്ചു.

അഡ്വ: പി.സി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മറ്റിയുടെ ഉപഹാരവും അദ്ദേഹം പോക്കര്‍ ഹാജിക്ക് സമ്മാനിച്ചു.

ഉമ്മര്‍ തണ്ടോറ, പ്രകാശ് കെ. പണിക്കര്‍, കേളോത്ത് ബാലകൃഷ്ണമാരാര്‍, കെ.പി. ഗോപാലന്‍ നായര്‍, ഇ.ജി. വിജയകുമാര്‍, ശോഭ ബാലകൃഷ്ണന്‍, വി.ഡി. പ്രേമന്‍, രമ്യ ഷജിത്ത്, കമലാക്ഷി മാരസ്യാര്‍, ലളിത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111053/palayad-sri-krishna-temple-dedication-day-maholsavam-chatoth-poker-honored-haji)