---
title: "നികുതി വര്‍ദ്ധനവ്; കീഴരിയൂരില്‍ മാര്‍ച്ചും ധര്‍ണ്ണയുമായി യുഡിഎഫ് "
english_title: "tax increase; UDF march and dharna in Keezhriyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111177/tax-increase-udf-march-and-dharna-in-keezhriyur"
published_at: "2023-04-26T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a09c824509_1_udf.JPG"
keywords: []
---

# നികുതി വര്‍ദ്ധനവ്; കീഴരിയൂരില്‍ മാര്‍ച്ചും ധര്‍ണ്ണയുമായി യുഡിഎഫ് 

> **Lead Summary:** **കീഴരിയൂര്‍: **സാധാരണക്കാരന്റെ ജീവിത നിലവാരം ദുരിത പൂര്‍ണമാക്കുന്ന തരത്തില്‍ കെട്ടിട നികുതിയും അതിന്റെ പെര്‍മിറ്റ് നികുതിയും വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാനാവാത്ത അപരാധമാണെന്നും നികുതി വര്‍ദ്ധനവ് പിന്‍വലിക്കുന്നത് വരെ യുഡിഎഫ് സമരരംഗത്തുണ്ടാവുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പ്രസ്താപിച്ചു.

## Article Content

**കീഴരിയൂര്‍: **സാധാരണക്കാരന്റെ ജീവിത നിലവാരം ദുരിത പൂര്‍ണമാക്കുന്ന തരത്തില്‍ കെട്ടിട നികുതിയും അതിന്റെ പെര്‍മിറ്റ് നികുതിയും വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാനാവാത്ത അപരാധമാണെന്നും നികുതി വര്‍ദ്ധനവ് പിന്‍വലിക്കുന്നത് വരെ യുഡിഎഫ് സമരരംഗത്തുണ്ടാവുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പ്രസ്താപിച്ചു.

നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടന്ന യുഡിഎഫ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു. സൈനുദ്ദീന്‍ അധ്യക്ഷനായി.

ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഇടത്തില്‍ ശിവന്‍, കെ.സി രാജന്‍, കെ.എം സുരേഷ് ബാബു, ബി ഉണ്ണികൃഷ്ണന്‍, നൗഷാദ് കുന്നുമ്മല്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം രമേശന്‍, ടി.കെ.ഗോപാലന്‍, ടി.എ സലാം, കെ.കെ സത്താര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111177/tax-increase-udf-march-and-dharna-in-keezhriyur)