---
title: "ചങ്ങരോത്ത് യുവാവിന് വെട്ടേറ്റ സംഭവം പ്രതികള്‍ പൊലീസ് പിടിയില്‍ "
english_title: "The accused in the incident where a young man was stabbed in Changaroth were arrested by the police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111284/the-accused-in-the-incident-where-a-young-man-was-stabbed-in-changaroth-were-arrested-by-the-police"
published_at: "2023-04-27T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a28062fb70_1_po.JPG"
keywords: []
---

# ചങ്ങരോത്ത് യുവാവിന് വെട്ടേറ്റ സംഭവം പ്രതികള്‍ പൊലീസ് പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് കുളക്കണ്ടത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ആയതായി സൂചന.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് കുളക്കണ്ടത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ആയതായി സൂചന.

ഏപ്രില്‍ 22 ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തും കുന്നുമ്മല്‍ വിജയന്റെ മകന്‍ വിജേഷ് (34) ന് വെട്ടേറ്റത്.

ഗുരുതരമായി പരുക്കേറ്റ യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ആറോളം പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉളളതായാണ് സൂചന. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. പേരാമ്പ്ര, പന്തിരിക്കര സ്വദേശികളായ പ്രതികളെ ബംഗലുരുവിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നതിനിടയില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.

ഇരുചക്ര വാഹനങ്ങളിലെങ്ങിയ സംഘമാണ് വെട്ടിയതന്ന് കരുതുനു. വീട്ടില്‍ എത്തിയ സംഘം കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന യുവാവിനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

വയറിനാണ് വെട്ടേറ്റത്. ഈ സമയം വിജേഷും സഹോദ ഭാര്യയും ബന്ധുവായ യുവാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിജയനും ഭാര്യയും പളനി തീര്‍ത്ഥയാത്രക്ക് പോയതായിരുന്നു.

യുവാവ് കതക് തുറന്ന ഉടനെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് സഹോദര ഭാര്യ എത്തുമ്പോഴക്കും അക്രമികള്‍ കടന്ന് കളഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയാണ് പരുക്കേറ്റ വിജേഷ്, കഴിഞ്ഞ ദിവസം പ്രദേശത്ത് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വാക്തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111284/the-accused-in-the-incident-where-a-young-man-was-stabbed-in-changaroth-were-arrested-by-the-police)