---
title: "അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബാലവേദി അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Ambazhapara Jwala Granthalayam Balavedi organized the Arivarang camb"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111308/ambazhapara-jwala-granthalayam-balavedi-organized-the-arivarang-camb"
published_at: "2023-04-27T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a474eae136_1_shee.JPG"
keywords: []
---

# അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബാലവേദി അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കായണ്ണ :** അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തില്‍ അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കായണ്ണ :** അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തില്‍ അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത ഉദ്ഘാടനം ചെയ്തു. എ.കെ. അയന അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എടവലത്ത് വത്സല മുഖ്യപ്രഭാഷണം നടത്തി.

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കുട്ടികളെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ പ്രാപ്തരായിരിക്കുന്നതിന് സഹായകരമായ 'അറിയാം കാടിന്റെ വിശേഷങ്ങള്‍ ' എന്ന പരിപാടി റിട്ട: ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പി.സി. ഗീത, സി. മോഹനന്‍, സനു സജി എന്നിവര്‍ സംസാരിച്ചു.

കെ.കെ. ദിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സേതു ലക്ഷ്മി നന്ദിയും പറഞ്ഞു.

ഗ്രന്ഥശാലാ സെക്രട്ടറി പി.എം. അഭിലാഷ്, പ്രസിഡന്റ്  വി.പി. സോമന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ക്യാമ്പില്‍ വെച്ച് ബാലവേദി കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സെക്രട്ടറിയായി കെ.കെ.ദിയയും ജോയിന്റ്  സെക്രട്ടറിയായി ശിവനന്ദയും പ്രസിഡന്റായി എ.കെ. അയനയെയും വൈസ് പ്രസിഡന്റായി സേതു ലക്ഷ്മിയും ലൈബ്രേറിയനായി സനു സജിയെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111308/ambazhapara-jwala-granthalayam-balavedi-organized-the-arivarang-camb)