---
title: "കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ്; യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "building permit fee increase; UDF organized dharna at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111313/building-permit-fee-increase-udf-organized-dharna-at-koilandy"
published_at: "2023-04-27T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a4d49a740f_1_dharna.JPG"
keywords: []
---

# കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ്; യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനെതിരെ നഗരസഭ ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനെതിരെ നഗരസഭ ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിച്ചു.

കെട്ടിട പെര്‍മിറ്റ് ഫീസും, അപേക്ഷാഫീസും, കെട്ടിട നികുതിയും കുത്തനെ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കൊയിലാണ്ടി മുനിസിപ്പല്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ധര്‍ണ്ണ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യു.ഡി.എഫ്.ചെയര്‍മാന്‍ കെ.എം.നജീബ് അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം പി രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി. വി.വി. സുധാകരന്‍, എ. അസീസ്, നടേരി ഭാസ്‌കരന്‍ , ടി. അഷറഫ്, കെ.പി. വിനോദ്കുമാര്‍, അന്‍വര്‍ ഇയ്യഞ്ചേരി, എന്‍.കെ. അസീസ്, മനോജ് പയറ്റുവളപ്പില്‍, അരുണ്‍ മണമല്‍, പി.വി. വേണുഗോപാല്‍, പി. ജമാല്‍, വി.വി. ഫക്രുദ്ധീന്‍, ചെറുവക്കാട് രാമന്‍, എം.എന്‍. ശ്രീധരന്‍, എം.കെ. അന്‍സാര്‍, സമദ് നടേരി, പി.പി. ഹാഷിം, കെ.എം. സുമതി, അരീക്കല്‍ ഷീബ എന്നിവര്‍ സംസാരിച്ചു.

അഡ്വ. സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രജീഷ് വെങ്ങളത്തു കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111313/building-permit-fee-increase-udf-organized-dharna-at-koilandy)