---
title: "ഇരിങ്ങത്ത് യുപി സ്‌ക്കൂള്‍ വേനല്‍ക്കാലാഘോഷം സംഘടിപ്പിച്ചു "
english_title: "UP School organized summer festival at Iringath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111437/up-school-organized-summer-festival-at-iringath"
published_at: "2023-04-28T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b5e13343d1_1_poo.JPG"
keywords: []
---

# ഇരിങ്ങത്ത് യുപി സ്‌ക്കൂള്‍ വേനല്‍ക്കാലാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിങ്ങത്ത്:** ഇരിങ്ങത്ത് യുപി സ്‌ക്കൂള്‍ വേനല്‍ക്കാലാഘോഷം സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങത്ത്:** ഇരിങ്ങത്ത് യുപി സ്‌ക്കൂള്‍ വേനല്‍ക്കാലാഘോഷം സംഘടിപ്പിച്ചു.

പൂക്കാലം 2023 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം അഷീത നടുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകന്‍ കെ.പി. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ മജീഷ് കാരയാടും നാടക സിനിമാരംഗത്തെ പ്രതിഭ വിനോദ് പാലങ്ങാടും ക്ലാസെടുത്തു.

പഞ്ചായത്ത് അംഗം ജിഷ മാടായി, ബിനില്‍ കുമാര്‍, വി.ഐ. രാമകൃഷണന്‍, പി. സന്ധ്യ, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111437/up-school-organized-summer-festival-at-iringath)