---
title: "പൂക്കാട് കലാലയം കളി ആട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം "
english_title: "a-colorful-start-to-pookadkalalayam kali aattam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111515/a-colorful-start-to-pookadkalalayam-kali-aattam"
published_at: "2023-04-28T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bd0bc51273_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പൂക്കാട് കലാലയം കളി ആട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം 

> **Lead Summary:** **കൊയിലാണ്ടി: **പൂക്കാട് കലാലയം കുട്ടികളുടെ അവധിക്കാല ഉത്സവമായ കളിആട്ടം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. കളി ആട്ടം സ്വാഗത സംഘം ചെയര്‍മാര്‍ ഇ .കെ. അജിത്ത് അധ്യക്ഷനായി.

## Article Content

**കൊയിലാണ്ടി: **പൂക്കാട് കലാലയം കുട്ടികളുടെ അവധിക്കാല ഉത്സവമായ കളിആട്ടം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. കളി ആട്ടം സ്വാഗത സംഘം ചെയര്‍മാര്‍ ഇ .കെ. അജിത്ത് അധ്യക്ഷനായി.

സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു. ഗായകന്‍ വി.ടി.മുരളി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, യു.കെ.രാഘവന്‍, സജീഷ്, മനോജ് നാരായണന്‍, അശോകന്‍ കോട്ട്, സുനില്‍ തിരുവങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.

നാടകസംവിധായകന്‍ മനോജ് നാരായണന്‍ ഡയറക്ടറും നാടകരചയിതാവ് എ.അബൂബക്കര്‍ കോ-ഓഡിനേറ്ററുമായ കളിആട്ടം ക്യാമ്പില്‍ വിവിധ ജില്ലകളില്‍നിന്നായി 600 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.

ചെറിയ പ്രായക്കാര്‍ക്കായുള്ള കുട്ടി കളിആട്ടം ഏപ്രില്‍ 29 ന് ആരംഭിക്കും. ആറ് ദിവസമാണ് കളി ആട്ടം. എല്ലാ ദിവസവും രാവിലെ നാടക വ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പില്‍ സംവാദങ്ങളും തിയേറ്റര്‍ ആക്ടിവിറ്റികളും ഉണ്ടാകും.

എല്ലാ ദിവസവും വൈകീട്ട് 5.30ന് ആരംഭിക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലില്‍ കുട്ടികളുടെ നാടകങ്ങള്‍ അവതരിപ്പിക്കും.

29-ന് വൈകീട്ട് ആറുമണിക്ക് കാപ്പാട് കടപ്പുറത്ത് മാനവിയജ്വാല ഒരുക്കും. മേയ് രണ്ടിന് കളി ആട്ടം സമാപിക്കും.

പൂക്കാട് കലാലയം കളി ആട്ടത്തിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി തിരിതെളിയിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111515/a-colorful-start-to-pookadkalalayam-kali-aattam)