---
title: "മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ഗോരക്ഷ ക്യാമ്പ് നടത്തി "
english_title: "Goraksha Camp was conducted at Mutukad Narendradev Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111533/goraksha-camp-was-conducted-at-mutukad-narendradev-colony"
published_at: "2023-04-28T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644be5d26d44f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ഗോരക്ഷ ക്യാമ്പ് നടത്തി 

> **Lead Summary:** **ചക്കിട്ടപ്പാറ: **മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ക്ഷീര കര്‍ഷകര്‍ക്കായി ഗോരക്ഷ ക്യാമ്പും ബോധ വല്‍ക്കരണ ക്ലാസ്സും നടത്തി. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ മുതുകാട് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ: **മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ക്ഷീര കര്‍ഷകര്‍ക്കായി ഗോരക്ഷ ക്യാമ്പും ബോധ വല്‍ക്കരണ ക്ലാസ്സും നടത്തി. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ മുതുകാട് ഉദ്ഘാടനം ചെയ്തു.

ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് വിതരണവും നടന്നു.

വനിതാ വികസന കോര്‍പറേഷനും മൃഗ സംരക്ഷണ വകുപ്പും ചേര്‍ന്നു കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ആദിവാസി വനിതകള്‍ക്ക് പശു വിതരണം പദ്ധതി ഏറെ വിജയമായിരുന്നു.

കെജിവിഓഎ ജില്ലാ പ്രസിഡന്റ് ഡോ മുസ്തഫ കെ.ടി അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ സി.കെ ശശി, ഡോ സന്തോഷ് പി.കെ, ഡോ ജിത്തു കെ.എസ്, ഡോ റീന കെ.കെ, ഡോ ഷെസ്‌ന മുഹമ്മദലി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111533/goraksha-camp-was-conducted-at-mutukad-narendradev-colony)