---
title: "ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാക്കണം; എല്‍ജെഡി "
english_title: "Pattyam should be made available to residents of Janaki fields immediately; LJD"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111607/pattyam-should-be-made-available-to-residents-of-janaki-fields-immediately-ljd"
published_at: "2023-04-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cb1334afab_1_party.jpg"
keywords: []
---

# ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാക്കണം; എല്‍ജെഡി 

> **Lead Summary:** **ചങ്ങരോത്ത് : **ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാക്കണമെന്ന് എല്‍ജെഡി.

## Article Content

**ചങ്ങരോത്ത് : **ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാക്കണമെന്ന് എല്‍ജെഡി.

ജാനകി വയല്‍ പുറമ്പോക്ക് ഭൂമിയില്‍ സ്ഥിരതാമസക്കാര്‍ക്ക് കാലതാമസം വരുത്താതെ പട്ടയം ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ചങ്ങരോത്ത് പഞ്ചായത്ത് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി സി.ഡി. പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു.

പി.സി. സതീഷ്, എന്‍.പി ബാലന്‍, സജി ജാനകി വയല്‍, എന്‍.സി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

മുതുകാട് - കൂത്താളി സമര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 14 ന് മുതുകാട് അങ്ങാടിയില്‍ വെച്ചു നടക്കുന്ന ബഹുജനറാലി വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

പാര്‍ട്ടിയിലേക്ക് കടന്നുവന്ന ടി.കെ. ദിനേശ് കുമാറിനും ജിജില ദിനേശ് കുമാറിനും പാര്‍ട്ടി പതാക നല്‍കി കെ.ജി. രാമനാരായണന്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111607/pattyam-should-be-made-available-to-residents-of-janaki-fields-immediately-ljd)