---
title: "കെ.വി. ദാമോദരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "KV Damodaran Nair organized the commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111621/kv-damodaran-nair-organized-the-commemoration-at-perambra"
published_at: "2023-04-29T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cbef55e97e_1_anusmaranam.jpg"
keywords: []
---

# കെ.വി. ദാമോദരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കെ.വി. ദാമോദരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കെ.വി. ദാമോദരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.

കോണ്‍ഗ്രസ്സ് നേതാവും മുന്‍പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കെ.വി. ദാമോദരന്‍ നായരുടെ മൂന്നാം ചരമ വാര്‍ഷിക ദിനം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും നേതൃത്വം നല്‍കി.

അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. വി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ്  പി.എസ്. സുനില്‍ കുമാര്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ്  വി.ടി. സൂരജ്, ഗ്രാമപഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്, ടി.കെ. ബാലഗോപാലന്‍, പി. ബാലക്ഷ്ണന്‍, കെ.വി. ശങ്കരന്‍ നായര്‍, ഒ. രാജീവന്‍, ബാലചന്ദ്രന്‍ കിടാവ്, വി.പി. രാമചന്ദ്രന്‍, സി. നാരായണര്‍, എന്‍.പി. കുഞ്ഞിക്കണ്ണന്‍, സി.കെ. സോമന്‍, ടി.കെ. ബാലക്കുറുപ്പ്, എസ്.വി. ദീപക് രാജന്‍ ഐശ്വര്യ, ബാലന്‍, വി.ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111621/kv-damodaran-nair-organized-the-commemoration-at-perambra)