---
title: "സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണം; മഹിളാ കോണ്‍ഗ്രസ്സ് "
english_title: "Ensure women's safety; Mahila Congress at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111629/ensure-womens-safety-mahila-congress-at-perambra"
published_at: "2023-04-29T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cc6ab933d7_1_mahila.jpg"
keywords: []
---

# സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണം; മഹിളാ കോണ്‍ഗ്രസ്സ് 

> **Lead Summary:** **പേരാമ്പ്ര: **സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടത്.

ഒരു കാലത്തും ഇല്ലാത്ത അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സ്ത്രീകള്‍ അനുഭവിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഷാ ഗോപിനാഥ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരിജാ ശശി അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.എസ്. സുനില്‍കുമാര്‍, നിഷ സുനില്‍, കെ. മല്ലിക, മിനി വട്ടകണ്ടി, കെ. ജാനു, ഗീത കല്ലായി, രേഷ്മ പൊയില്‍, ഇ.സി. മിനി, കെ. ശ്യാമള, കെ. നാരായണി, കെ.എം. സൗദ, ലീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111629/ensure-womens-safety-mahila-congress-at-perambra)