---
title: "പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു "
english_title: "Chief Minister Pinarayi Vijayan dedicated the Perampra Bypass to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111787/chief-minister-pinarayi-vijayan-dedicated-the-perampra-bypass-to-the-nation"
published_at: "2023-04-30T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e69217c5ac_1_qa.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രക്കാര്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ആനന്ദനിര്‍വൃതിയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പേരാമ്പ്രയില്‍ പുതുപാത തുറന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രക്കാര്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ആനന്ദനിര്‍വൃതിയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പേരാമ്പ്രയില്‍ പുതുപാത തുറന്നു.

ഇനി ഗതാഗതകുരുക്കുകളില്ലാതെ പേരാമ്പ്ര ബൈപ്പാസിലൂടെ സുഗമമായി യാത്ര ചെയ്യാം. പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞ ധന്യമൂഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിനാളുകളാണ് പേരാമ്പ്രയിലേക്ക് ഒഴുകി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, എംഎല്‍എ ടി.പി രാമകൃഷ്ണന്‍ എന്നിവരെ തുറന്ന വാഹനത്തിലാണ് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്.

പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എംഎല്‍എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.എം സച്ചിന്‍ ദേവ്,   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എംഎല്‍എമാര്‍ ആയ എ.കെ പത്മനാഭന്‍, എന്‍.കെ രാധ, കെ കുഞ്ഞമ്മദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ്, യുവജന കമ്മീഷന്‍ അംഗം എസ്.കെ സജീഷ് എന്നിവര്‍ മുഖ്യാതിഥികളായി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിതികളായ എം. കുഞ്ഞമ്മദ്, കെ. ബാലനാരായണന്‍, സിപിഎ അസീസ്, യൂസഫ് കോറോത്ത്, എന്‍.കെ വത്സന്‍, കെ.എം ബാലകൃഷ്ണന്‍, എം മോഹനന്‍, കെ ലോഹ്യ, സി എച്ച് ഹനീഫ,  ബേബി കാപ്പകാട്ടില്‍, കെ സി ചാണ്ടി, മനോജ് ആവള എന്നിവരും വൃാപാരി വൃവസായി പ്രതിനിതികളായ സുരേഷ് ബാബു കൈലാസ് , സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഉണ്ണി വേങ്ങേരി, കെ. സുനില്‍, കെ.കെ. ബിന്ദു, എം.ടി. ഷിജിത്ത്, സി.കെ. ഗിരീഷ്, കെ.ടി. രാജന്‍, കെ.കെ നിര്‍മ്മല, എംഎം സുഗതന്‍, ശാരദ പട്ടേരികണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി. ജോന, സല്‍മ നന്മനകണ്ടി എന്നിവര്‍ സംബന്ധിച്ചു.

റോഡ് ആന്റ്   ബ്രിഡ്ജസ് ഡവീലപ്‌മെന്റ്  കോര്‍പ്പറേഷന്‍ ഓഫ് കേരള മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍സലാം നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111787/chief-minister-pinarayi-vijayan-dedicated-the-perampra-bypass-to-the-nation)