---
title: "കിഴിഞ്ഞാണ്യം നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര ഘോഷയാത്ര നടത്തി "
english_title: "Bhagavata Saptaha Yajna procession was held at Narasimhamurthy Temple in Kizhinnayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111818/bhagavata-saptaha-yajna-procession-was-held-at-narasimhamurthy-temple-in-kizhinnayam"
published_at: "2023-04-30T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e86201ff27_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കിഴിഞ്ഞാണ്യം നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര ഘോഷയാത്ര നടത്തി 

> **Lead Summary:** **പേരാമ്പ്ര**: കിഴിഞ്ഞാണ്യം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.

## Article Content

**പേരാമ്പ്ര**: കിഴിഞ്ഞാണ്യം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.

മെയ് 1 മുതല്‍ 8 വരെയാണ് സപ്താഹം നടക്കുന്നത്. കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യന്‍. ഭാഗവത സപ്താഹ യജ്ഞത്തിന്റെ മുന്നോടിയായി എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

സപ്താഹ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ധര്‍മ്മരാജന്‍ പൈത്തോടി, ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീലകം സുരേഷ് കുമാര്‍, സെക്രട്ടറി സി.ടി.രാധാകൃഷ്ണന്‍, ഒ.കെ. ബാലകൃഷ്ണന്‍, ചന്ദ്രന്‍ പടിഞ്ഞാറേക്കര, ബാബു കണ്ടോത്ത്, സത്യനാഥന്‍ കണ്ടോത്തിടത്തില്‍, സ്വരാജ്, മുരളി, മോഹനന്‍ കാരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111818/bhagavata-saptaha-yajna-procession-was-held-at-narasimhamurthy-temple-in-kizhinnayam)