---
title: "വര്‍ണ്ണം - 2023; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 69ാം വാര്‍ഷികാഘോഷം "
english_title: "Color - 2023; Vengpatta Government High School 69th Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111822/color-2023-vengpatta-government-high-school-69th-anniversary-celebration"
published_at: "2023-04-30T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e96b6dd908_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വര്‍ണ്ണം - 2023; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 69ാം വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും യാത്രയയപ്പും വര്‍ണ്ണം - 2023 മെയ് രണ്ടിന് നടക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം എംപി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും യാത്രയയപ്പും വര്‍ണ്ണം - 2023 മെയ് രണ്ടിന് നടക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം എംപി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അധ്യക്ഷയാവും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്മാരുടെയും അനുഭവങ്ങള്‍ പങ്കുവെക്കല്‍, തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

അംഗനവാടി നഴ്‌സറി ഫെസ്റ്റും പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് നടക്കുന്ന വാര്‍ഷികാഘോഷം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാശശി അധ്യക്ഷത വഹിക്കും. പ്രതിഭകള്‍ക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു നിര്‍വഹിക്കും.

ഡിഡിഇ സി മനോജ് കുമാര്‍ മുഖ്യ അതിഥിയാവും. ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കലാനിശ, 9 മണി മുതല്‍ കലാദര്‍ശന്‍ കരോക്കെ സംഗീത നിശ എന്നിവയും അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111822/color-2023-vengpatta-government-high-school-69th-anniversary-celebration)