---
title: "പേരാമ്പ്രയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി "
english_title: "Black flag against Chief Minister in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111824/black-flag-against-chief-minister-in-perampra"
published_at: "2023-04-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e8df87008f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി 

> **Lead Summary:** **പേരാമ്പ്ര :** മുഖ്യമന്ത്രി പിണറായി വിജയന് നേരെ പേരാമ്പ്രയില്‍ കരിങ്കൊടി. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പേരാമ്പ്രയില്‍ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് പോവുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

## Article Content

**പേരാമ്പ്ര :** മുഖ്യമന്ത്രി പിണറായി വിജയന് നേരെ പേരാമ്പ്രയില്‍ കരിങ്കൊടി. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പേരാമ്പ്രയില്‍ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് പോവുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

പേരാമ്പ്രയില്‍ നിന്നും പരിപാടി കഴിഞ്ഞ് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ചാനിയംകടവ് റോഡില്‍ ചേനായി റോഡ് ജംഗ്ഷന് സമീപം വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ആളൊഴിഞ്ഞ ഭാഗത്ത് റോഡരികില്‍ നിന്ന് ഇവര്‍ കറുത്ത ഷര്‍ട്ട് ഊരി വീശി കാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും കടന്ന് പോവുകയും ചെയ്തു.

സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ നിയാസ് കക്കാട്, ദില്‍ ഷാദ് ഈസ്റ്റ് പേരാമ്പ്ര, ഹാഫിസ് പേരാമ്പ്ര, സെല്‍മാന്‍ വാല്യക്കോട് എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111824/black-flag-against-chief-minister-in-perampra)