---
title: "ജലാശയ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "A water body cleaning campaign was organized at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111909/a-water-body-cleaning-campaign-was-organized-at-koilandy"
published_at: "2023-05-01T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f68ed5691b_1_jo.jpg"
keywords: []
---

# ജലാശയ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:** ** കൊയിലാണ്ടി **: ജലാശയ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി **: ജലാശയ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭയിലെ 3, 4 വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന കൊന്നക്കല്‍ താഴെ മുതല്‍ കോളോത്ത് താഴെ വരെയുള്ള തോടാണ് ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്തിയത്.

 ശുചീകരണ പ്രവര്‍ത്തി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ തോടുകളും ജലസ്രോതസ്സുകളും ജനപങ്കാളിത്തത്തോടുകൂടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ശുചീകരണം നടത്തി ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് സംരക്ഷിച്ചു നിര്‍ത്തുമെന്ന് അഡ്വ: കെ. സത്യന്‍ അറിയിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില അധ്യക്ഷത വഹിച്ചു.

ഏകദ്ദേശം ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ശുചീകരണം നടത്തിയത്. തോട്ടില്‍ നിന്നും മണ്ണും ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു.

ശുചീകരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തോട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

മുന്‍ കൊയിലാണ്ടി എംഎല്‍എ കെ. ദാസന്‍, കൗണ്‍സിലര്‍മാരായ രമേശന്‍, മുന്‍ കൗണ്‍സിലര്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, കെ.കെ. ഭാസ്‌കരന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ. ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍. ലിജോയി, എകെസി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

തോട് സംരക്ഷണ സമിതി കണ്‍വീനര്‍ എടക്കണ്ടി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാലാം വാര്‍ഡ് എഡിഎസ് ചെയര്‍പേഴ്‌സണ്‍ ബാവ കൊന്നേങ്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111909/a-water-body-cleaning-campaign-was-organized-at-koilandy)