---
title: "ചോയിക്കും കുടുംബത്തിനും ഇനി പേടിക്കാതെ അന്തിയുറങ്ങാം; ഉദ്ഘാടനം മെയ് 2 ന് "
english_title: "Choi and his family can now rest in peace; Inauguration on May 2 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111925/choi-and-his-family-can-now-rest-in-peace-inauguration-on-may-2-at-perambra"
published_at: "2023-05-01T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f81597b6a7_1_choi.jpg"
keywords: []
---

# ചോയിക്കും കുടുംബത്തിനും ഇനി പേടിക്കാതെ അന്തിയുറങ്ങാം; ഉദ്ഘാടനം മെയ് 2 ന് 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്കും ഭാര്യ ദേവിക്കും ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം.

## Article Content

**പേരാമ്പ്ര: **വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്കും ഭാര്യ ദേവിക്കും ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം.

ചിതലരിച്ച് വീഴാറായ കൂരയില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് ചോയിക്കും കുടുംബത്തിനും ഇനി പേടിക്കാതെ തലചായ്ക്കാം. വാളൂര്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയാണ് 'ചോയിക്കൊരു വിട്' (പ്രിയദര്‍ശിനി ഭവന്‍) ഒരുക്കിയത്.

കുഞ്ഞബ്ദുള്ള വാളൂര്‍ ചെയര്‍മാനും എം.കെ ദിനേശന്‍ കണ്‍വീനറും റഷീദ് ചെക്യേലത്ത് ട്രഷറുമായ കമ്മറ്റിയാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ആറുമാസം കൊണ്ട് തന്നെ വീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ഏകദേശം പത്തരലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്. നാട്ടിലും വിദേശത്തുമുള്ള ആളുകള്‍ ചേര്‍ന്ന് ഒറ്റകെട്ടായാണ് നിര്‍മ്മാണ ചെലവ് ഏറ്റെടുത്തത്.

മെയ് 2ന് നടക്കുന്ന പ്രിയദര്‍ശിനി കൂട്ടായ്മയുടെ മൂന്നാം വര്‍ഷിക ദിനത്തില്‍ കാലത്ത് 10 മണിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോയിക്കൊരു വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി ഉദ്ഘാടനം നിര്‍വഹിക്കുകയാണ്.

കൂടായ്മയുടെ മൂന്നാം വാര്‍ഷിക ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി യും നിര്‍വ്വഹിക്കും. ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്  അഡ്വ. ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ്  അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. 

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ്  പി.എം പ്രകാശന്‍, വാര്‍ഡ് അംഗം ടി.വി ഷിനി തുടങ്ങി രാഷ്ടീയ മേഖലകളിലെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111925/choi-and-his-family-can-now-rest-in-peace-inauguration-on-may-2-at-perambra)