---
title: "ഭിന്നശേഷി സൗഹൃദം; ചേമഞ്ചേരിയില്‍ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു "
english_title: "diversity friendship; Privilege card distributed in Chemanchery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111940/diversity-friendship-privilege-card-distributed-in-chemanchery"
published_at: "2023-05-01T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f9680d3847_1_privilege.jpg"
keywords: []
---

# ഭിന്നശേഷി സൗഹൃദം; ചേമഞ്ചേരിയില്‍ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി : **ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന നിലയില്‍ ചേമഞ്ചേരി വ്യത്യസ്തങ്ങളായിട്ടുള്ള പദ്ധതികളാണ് ഭിന്നശേഷി മേഖലയില്‍ ആവിഷ്‌കരിക്കുന്നത്.

## Article Content

**കൊയിലാണ്ടി : **ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന നിലയില്‍ ചേമഞ്ചേരി വ്യത്യസ്തങ്ങളായിട്ടുള്ള പദ്ധതികളാണ് ഭിന്നശേഷി മേഖലയില്‍ ആവിഷ്‌കരിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് നേരിട്ട് ഉപയോഗപ്രദമാകുന്ന വിധത്തിലുള്ള നിരവധി പദ്ധതികള്‍ ഇതിനകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെയ്തു കഴിഞ്ഞു.

ഇതില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു പദ്ധതി നടപ്പിലാക്കുകയാണ് ഇപ്പൊള്‍. പ്രത്യേക പരിചരണം വേണ്ട ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ ഇന്ന് പലതരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്.

വീടുവിട്ട് അധികസമയം നില്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ പ്രതിസന്ധി കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് ഇവര്‍ക്കായി പ്രിവിലേജ് കാര്‍ഡ് അനുവദിക്കുകയാണ്.

ഈ കാര്‍ഡ് കൈവശമുള്ള രക്ഷിതാക്കള്‍ക്ക് ഇനിമുതല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, ബാങ്ക്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍ഗണന ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പ്രിവിലേജ് കാര്‍ഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം. ഷീല, വി.കെ. അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഐസി ഡിഎസ് സൂപ്പര്‍വൈസര്‍ രമ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് അംഗം ലതിക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111940/diversity-friendship-privilege-card-distributed-in-chemanchery)