---
title: "കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷത്തിന് സമാപനമായി "
english_title: "Koothali Gram Panchayat Kudumbashree CDS Annual Celebrations concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111997/koothali-gram-panchayat-kudumbashree-cds-annual-celebrations-concluded"
published_at: "2023-05-01T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fe2981b2cf_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷത്തിന് സമാപനമായി 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം പെണ്മ 2023 പരിപാടികള്‍ക്ക് സമാപനമായി.

## Article Content

**പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം പെണ്മ 2023 പരിപാടികള്‍ക്ക് സമാപനമായി.

ഏപ്രില്‍ 24 മുതല്‍ 6 ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ അവസാനദിവസം നടന്ന സാംസ്‌കാരിക സദസ്സ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കൂത്താളിഞ്ച ഗ്രാമപായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷയായി. സിഡിഎസ് മെമ്പര്‍ സബിത ഒ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. സനാതനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ്കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.വി രാഗിത, ആസൂത്രണ സമിതി ചെയര്‍മാന്‍ കെ. നാരായണന്‍, രാഷ്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം. രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, കെ.എം. ഗോവിന്ദന്‍, എ.ബാലചന്ദ്രന്‍, ദിനേശ് കാപ്പുങ്കര, ശശി മുഞ്ഞോറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.പി. സരള സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയന്തി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111997/koothali-gram-panchayat-kudumbashree-cds-annual-celebrations-concluded)