---
title: "നിയാര്‍ക്ക് സമ്മര്‍ ക്യാമ്പിനു നാളെ തുടക്കമാവും "
english_title: "Newark summer camp will start tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112008/newark-summer-camp-will-start-tomorrow"
published_at: "2023-05-01T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fedfedc556_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നിയാര്‍ക്ക് സമ്മര്‍ ക്യാമ്പിനു നാളെ തുടക്കമാവും 

> **Lead Summary:** **കൊയിലാണ്ടി:** നിയാര്‍ക്ക് സമ്മര്‍ ക്യാമ്പിനു നാളെ തുടക്കമാവും. വീടുകളില്‍ കുട്ടികളെ ഏത് തരത്തില്‍ പരിശീലിപ്പിക്കണം, അപ്രതീക്ഷിതമായി സംഭവിക്കുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ ഏതുതരത്തില്‍ മറികടക്കണം എന്ന് ഓരോ രക്ഷകര്‍ത്താവും മനസിലാക്കുന്നതോടൊപ്പം കുട്ടികളിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മതലത്തില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

## Article Content

**കൊയിലാണ്ടി:** നിയാര്‍ക്ക് സമ്മര്‍ ക്യാമ്പിനു നാളെ തുടക്കമാവും. വീടുകളില്‍ കുട്ടികളെ ഏത് തരത്തില്‍ പരിശീലിപ്പിക്കണം, അപ്രതീക്ഷിതമായി സംഭവിക്കുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ ഏതുതരത്തില്‍ മറികടക്കണം എന്ന് ഓരോ രക്ഷകര്‍ത്താവും മനസിലാക്കുന്നതോടൊപ്പം കുട്ടികളിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മതലത്തില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

മെയ് 2 മുതല്‍ 22 വരെയാണ് വേനല്‍ മുകുളങ്ങള്‍ എന്ന പേരില്‍ നിയര്‍ക്ക് സമ്മര്‍ ക്യാമ്പ് നടത്തുന്നത്. നിയാര്‍ക്കിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി വ്യത്യസ്ത പരിപാടികളോടെ ഒരുമാസം നീണ്ടുനില്‍ക്കുന്നതാണ് ഈ സമ്മര്‍ ക്യാമ്പ്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍വ്വോമുഖമായ പുരോഗതിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും പരിശീലനവും നല്‍കിവരുന്ന നമ്മുടെ പ്രദേശത്തിന്റെ അഭിമാനമാണ് നെസ്റ്റ് - നിയാര്‍ക്ക് എന്നസ്ഥാപനമെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.

നെസ്റ്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫായിസയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ റമദാന്‍ മാസത്തില്‍ കുവൈത്ത് ബഹ്‌റൈന്‍ തുടങ്ങിയ ചാപ്റ്ററുകള്‍ നീയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെക്കായി സമാഹരിച്ച തുക, ബഹറിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സലിം, കുവൈത്ത് കമ്മിറ്റിയുടെ രക്ഷാധികാരി അഷ്‌റഫ് അല്‍ അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് കൈമാറി.

പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ. യൂനുസ്, ട്രഷറര്‍ ബഷീര്‍ ടി.പി, വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍, ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാലിക്ക്, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബാത്ത, കെ.ടി സലീം, അഷ്‌റഫ് അമല്‍, എന്നിവര്‍ സംസാരിച്ചു.

ബഹറിന്‍ ചാപ്റ്ററിനെ പ്രതിനിധീകരിച് ജബ്ബാര്‍, കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ഹനീഫ, ബഷീര്‍ എ എം പി, അബ്ദുല്‍ മജീദ് എം എ, സവാദ്, ബഷീര്‍ അമേത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നീയാര്‍ക്ക് അഡ്മിന്‍ മാനേജര്‍ രശ്മി ചന്ദ്രന്‍ സ്വാഗതവും നീയാര്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപാള്‍ വി.പി നിമ്യ ചടങ്ങിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112008/newark-summer-camp-will-start-tomorrow)