---
title: "കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു "
english_title: "KPOA organized shuttle tournament as part of Kozhikode Rural District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112061/kpoa-organized-shuttle-tournament-as-part-of-kozhikode-rural-district-conference"
published_at: "2023-05-02T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645098f0755ea_1_balu.jpg"
keywords: []
---

# കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 6 സബ് ഡിവിഷനുകള്‍ തമ്മില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 6 സബ് ഡിവിഷനുകള്‍ തമ്മില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങിലക്കണ്ടി ഉദ്ഘാടനം ചെയ്തു.

കെപിഒഎ ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ പി. റഫീക്ക്, കെപിഎ ജില്ലാ സെക്രട്ടറി കെ.കെ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

കെപിഒഎ ജില്ലാ കമ്മറ്റി അംഗം ജയരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദ് ജംഷിദ് നന്ദിയും പറഞ്ഞു.

വാശിയേറിയ മത്സരത്തില്‍ സന്തോഷ്, ഷിബു എന്നിവര്‍ മത്സരിച്ച ഡിഎച്ച്ക്യു ടീം ടൂര്‍ണമെന്റില്‍ വിജയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112061/kpoa-organized-shuttle-tournament-as-part-of-kozhikode-rural-district-conference)