---
title: "പേരാമ്പ്രയില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു "
english_title: "Maidina rally was organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112070/maidina-rally-was-organized-in-perambra"
published_at: "2023-05-02T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450a3e66030f_1_may.jpg"
keywords: []
---

# പേരാമ്പ്രയില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ യൂണിയനുകളുടെ ബാനറിന് കീഴില്‍ ആയിരങ്ങള്‍ അണിനിരന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ യൂണിയനുകളുടെ ബാനറിന് കീഴില്‍ ആയിരങ്ങള്‍ അണിനിരന്നു.

കര്‍ഷക സംഘം, കെഎസ്‌കെടിയു, എന്‍ആര്‍ഇജിയു,ഡിവൈഎഫ്‌ഐ, മഹിള, എസ്എഫ്‌എൈ സംഘടനകളുടെ നേതൃത്വത്തില്‍ റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

ബാന്റ്‌ സെറ്റിന്റെ അകമ്പടിയോടെ മുത്തു കുടയും കളര്‍ബലൂണ്‍ പതാകയും പിടിച്ച് അണി നിരന്ന റാലി ആവേശകരമായി.

ബസ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം സിഎൈടിയു ജില്ല വൈസ്-പ്രസിഡന്റ്  കെ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ടി.കെ ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. എ.കെ പത്മനാഭന്‍, സിഎൈടിയു ജില്ല സെക്രട്ടറി പരാണ്ടി മനോജ് എന്നിവര്‍ സംസാരിച്ചു.

ഏരിയ സെക്രട്ടറി കെ. സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ ലാല്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112070/maidina-rally-was-organized-in-perambra)