---
title: "മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു "
english_title: "Muslim League organized a protest meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112092/muslim-league-organized-a-protest-meeting-at-perambra"
published_at: "2023-05-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b77603256_1_ay.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പാണ്ടിക്കോട്-ചെമ്പ്ര റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പാണ്ടിക്കോട്-ചെമ്പ്ര റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പേരാമ്പ്ര - ചെമ്പ്ര റോഡ് പാണ്ടിക്കോട് മുതല്‍ ചെമ്പ്ര പാലം വരെയുള്ള ഒരുവര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നറോഡിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് പാണ്ടിക്കോട് മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ജലജീവന്‍ പദ്ധതി പ്രകാരം ഇരു ഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചത് കൊണ്ട് പൊടിശല്യം കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.

ഇതിനുള്‍പ്പടെപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

റഷീദ് പാണ്ടിക്കോട് അധ്യക്ഷത വഹിച്ചു. പുതുക്കുടി അബ്ദുറഹിമാന്‍, ഇ. ഷാഹി, കെ.പി റസാഖ്, സി. അസൈനാര്‍, സഈദ് അയനിക്കല്‍, ടി.കെ മൂസ്സ, എ.പി കുഞ്ഞമ്മദ്, പി.കെ. റസാഖ്, ടി.കെ അസൈനാര്‍, വി. മൂസ്സ, ടി.പി സലാം, കെ.ആദില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112092/muslim-league-organized-a-protest-meeting-at-perambra)