---
title: "മണ്‍ മറഞ്ഞ് പോയവരെ അനുസ്മരിച്ചു കൊണ്ട് സഹപാഠികള്‍ ഒത്തുചേര്‍ന്നു "
english_title: "The classmates came together to remember those who were lost in the mud"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112182/the-classmates-came-together-to-remember-those-who-were-lost-in-the-mud"
published_at: "2023-05-02T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64512c57527de_1_oru.jpg"
keywords: []
---

# മണ്‍ മറഞ്ഞ് പോയവരെ അനുസ്മരിച്ചു കൊണ്ട് സഹപാഠികള്‍ ഒത്തുചേര്‍ന്നു 

> **Lead Summary:** ** കൊയിലാണ്ടി: **മണ്‍മറഞ്ഞു പോയ സഹപാഠികളുടെയും അധ്യാപകരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചു കൊണ്ട് അവര്‍ 'ഒരുവട്ടം കൂടി' ഒത്തുകൂടി.

## Article Content

** കൊയിലാണ്ടി: **മണ്‍മറഞ്ഞു പോയ സഹപാഠികളുടെയും അധ്യാപകരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചു കൊണ്ട് അവര്‍ 'ഒരുവട്ടം കൂടി' ഒത്തുകൂടി.

1974 ല്‍ തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്നും 10-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഹപാഠികളുടെ ഒത്തുചേരലായിരുന്നു ലോക തൊഴിലാളി ദിനത്തില്‍ തിരുവങ്ങൂരില്‍ നടന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഇവരുടെ കൂട്ടായ്മ ഇതിനകം തന്നെ ഒട്ടേറെ പേര്‍ക്ക് സഹായ ഹസ്തവുമായി മുന്നില്‍ നിന്നിട്ടുണ്ട്.

കക്കുടുമ്പില്‍ ദാമോദരന്‍ നഗറില്‍ നടന്ന ഒത്തുചേരലിന് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. സ്വാമിക്കുട്ടി നേതൃത്വം നല്‍കി.

പരിപാടിയില്‍ 'കരാത്തെ ഒരു സമഗ്ര പഠനം' എന്ന പുസ്തക രചയിതാവായ ഡോക്ടര്‍ പി.പി. ജനാര്‍ദ്ദനനെ സഹപാഠികള്‍ പുരസ്‌ക്കാരം സമര്‍പ്പിച്ച് അനുമോദിച്ചു.

ടി. രവീന്ദ്രന്‍, എം.കെ. ആനന്ദന്‍, ഒ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

മണ്‍ മറഞ്ഞ് പോയ സഹപാഠികളുടെ ബന്ധുക്കള്‍ അടക്കം പങ്കെടുത്ത ഒത്തുകൂടലില്‍ 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112182/the-classmates-came-together-to-remember-those-who-were-lost-in-the-mud)