---
title: "കാപ്പാട് വലിയാണ്ടി മരക്കാര്‍ കുട്ടി ഹാജി - കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Kappad Valiandi Marakkar organized the Kutti Haji - Family Sangamam at atholi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112293/kappad-valiandi-marakkar-organized-the-kutti-haji-family-sangamam-at-atholi"
published_at: "2023-05-03T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645218ab554a2_1_kudum.jpg"
keywords: []
---

# കാപ്പാട് വലിയാണ്ടി മരക്കാര്‍ കുട്ടി ഹാജി - കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **അത്തോളി : **കാപ്പാട് വലിയാണ്ടി മരക്കാര്‍ കുട്ടി ഹാജി - ആയിശ ദമ്പതികളുടെ എട്ട് മക്കളുടെ പരമ്പരയില്‍പ്പെട്ട കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.

## Article Content

**അത്തോളി : **കാപ്പാട് വലിയാണ്ടി മരക്കാര്‍ കുട്ടി ഹാജി - ആയിശ ദമ്പതികളുടെ എട്ട് മക്കളുടെ പരമ്പരയില്‍പ്പെട്ട കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.

പുറക്കാട്ടിരി ഹില്‍ ടോപ്പ് ഓഡിറ്റോറിയത്തില്‍ കുടുംബാംഗം മരക്കാര്‍ കുട്ടി കാക്കച്ചിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിംകുട്ടി മാപ്പിളകത്തിന്റെ അധ്യക്ഷത  വഹിച്ചു.

എന്‍.എം. ബിലാല്‍, എ.വി. അബ്ദുള്ള കോയ, എസ്.എം. ശിഹാബ്, ഷാലി അല്‍ ഷെഫീഖ്, മുനീര്‍ കാപ്പാട്, കെ.പി. ജാസിദ്, റസാഖ് കണ്ണങ്കണ്ടി, റഫീഖ് സലാമത്ത്, ഷാഹിദ ഉമ്മര്‍ കണ്ടി, ഖദീജ കാദര്‍, യൂസഫ് കണ്ണങ്കണ്ടി, അബൂബക്കര്‍ അബ്‌സാര്‍, നാസര്‍ മണ്ണങ്ങാട്ട്, മാമുക്കോയ ഉമ്മര്‍ക്കണ്ടി, ഫൈസല്‍ മുല്ലാലയം എന്നിവര്‍ സംസാരിച്ചു.

സലീം മന്‍സില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷൗക്കത്ത് അത്തോളി നന്ദിയും പറഞ്ഞു.

മുതിര്‍ന്ന കുടുംബാംഗങ്ങളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112293/kappad-valiandi-marakkar-organized-the-kutti-haji-family-sangamam-at-atholi)