---
title: "ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു "
english_title: "Bhagavata Saptaha Yajna started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112302/bhagavata-saptaha-yajna-started-at-perambra"
published_at: "2023-05-03T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64521c634048d_1_kizhinjanyam.jpg"
keywords: []
---

# ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ മെയ് 1 മുതല്‍ 8 വരെ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനാവുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ മെയ് 1 മുതല്‍ 8 വരെ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനാവുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചു.

ഏപ്രില്‍ 29 ന് എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയോടെയാണ് സപ്താഹ യജ്ഞത്തിന് തുടക്കമായത്.

ക്ഷേത്രം രക്ഷാധികാരി ഗോവിന്ദന്‍ ഗ്രാന്‍ഡ് ഹൗസ് ആചാര്യവരണം നിര്‍വ്വഹിച്ചു.

ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീലകം സുരേഷ് കുമാര്‍, സപ്താഹ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ധര്‍മ്മരാജന്‍ പൈത്തോടി, ഒ.കെ. ബാലകൃഷ്ണന്‍, സരോജിനി അമ്മ ശിവപുരി, സി.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.

മെയ് 8ന് അന്നധാനത്തോടെ സപ്താഹം യജ്ഞത്തിന് പരിസമാപ്തിയാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112302/bhagavata-saptaha-yajna-started-at-perambra)