---
title: "ചിങ്ങപുരം സികെജിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു "
english_title: "Chingapuram CKGM Higher Secondary School Organized Annual Celebration and Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112326/chingapuram-ckgm-higher-secondary-school-organized-annual-celebration-and-farewell"
published_at: "2023-05-03T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645234145a147_1_chinga.jpg"
keywords: []
---

# ചിങ്ങപുരം സികെജിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു 

> **Lead Summary:** **ചിങ്ങപുരം:** ചിങ്ങപുരം സികെജിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 57-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.

## Article Content

**ചിങ്ങപുരം:** ചിങ്ങപുരം സികെജിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 57-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, പന്തലായനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. ബാബുരാജ്, കെ.കെ. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഖാദര്‍, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍, വാര്‍ഡ് അംഗം ടി.എം. രജുല, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ പി. ശ്യാമള സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. വിപിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

മന്ത്രിക്കും എംഎല്‍എക്കുമുള്ള ഉപഹാരം പ്രധാനധ്യാപകന്‍ ഇ. സുരേഷ് ബാബു സമര്‍പ്പിച്ചു.

1987-88 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനു വേണ്ടി നല്‍കിയ ബാന്റ്  സെറ്റ് മന്ത്രി ജി.ആര്‍. അനില്‍ സ്‌കൂളിന് കൈമാറി.

ബാച്ചിനു വേണ്ടി ഉണ്ണികൃഷ്ണന്‍ ആയടുത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112326/chingapuram-ckgm-higher-secondary-school-organized-annual-celebration-and-farewell)