---
title: "കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ"
english_title: "Kerala Police Officers Association district meeting tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112380/kerala-police-officers-association-district-meeting-tomorrow"
published_at: "2023-05-03T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64527b325b0e3_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ

> **Lead Summary:** ** കൊയിലാണ്ടി: **കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 33ാം ജില്ലാ സമ്മേളനത്തിന് നാളെ കൊയിലാണ്ടിയില്‍ തുടക്കമാകും.

## Article Content

** കൊയിലാണ്ടി: **കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 33ാം ജില്ലാ സമ്മേളനത്തിന് നാളെ കൊയിലാണ്ടിയില്‍ തുടക്കമാകും.

നാളെ രാവിലെ 10 മണിക്ക് പാര്‍ക്ക് റസിഡന്‍സിയില്‍ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം മെയ് 5 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിക്കും.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന വയനാട് ജില്ലാ പോലീസ് മേധാവി ആനന്ദ് IPS, അഡീ. എസ്.പി. പി.എം പ്രദീപ്, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, താമരശ്ശേരി ഡിവൈഎസ്പി ടി.കെ അഷറഫ്, നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ്, പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി അഭിജിത്ത് എന്നിവര്‍ ആശംസകള്‍ അറിയിക്കും.

അതി നൂതനമായ സാങ്കേതിക വിദ്യയുടെ കാലത്ത് കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റം പോലിസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചിരിക്കയാണ്. ഇത് ലഘുകരിക്കുന്നതിനും ജനസംഖ്യാനുപാതികമായി പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനു ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കളായ ആര്‍. പ്രശാന്ത്, സി.ആര്‍ ബിജു, പി. രമേശന്‍, വി. മഹേഷ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതായി സ്വാഗത സംഘം ഭാരവാഹികളായ പി.ശ്രീജിത്ത്, സി. ഗഫൂര്‍, വി.പി ശിവദാസന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112380/kerala-police-officers-association-district-meeting-tomorrow)