---
title: "പേരാമ്പ്രക്കാരുടെ നഞ്ചിയമ്മ പാട്ട് ഏറ്റെടുത്ത് ജനങ്ങള്‍ "
english_title: "The people took over the Nanchiyamma song of the Peramprakars"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112390/the-people-took-over-the-nanchiyamma-song-of-the-peramprakars"
published_at: "2023-05-03T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452805e0b1c0_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രക്കാരുടെ നഞ്ചിയമ്മ പാട്ട് ഏറ്റെടുത്ത് ജനങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴി ഫെസ്റ്റിനോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകന്‍ എ.ജി രാജന്റെ സംവിധാനത്തില്‍ പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയ പാട്ട് ശ്രദ്ധേയമാകുന്നു.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴി ഫെസ്റ്റിനോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകന്‍ എ.ജി രാജന്റെ സംവിധാനത്തില്‍ പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയ പാട്ട് ശ്രദ്ധേയമാകുന്നു.

ദേശീയ പുരസ്‌കാര ജേതാവ് പത്മശ്രീ നഞ്ചിയമ്മ ആലപിച്ച ഗാനത്തിന്റെ സ്റ്റുഡിയോ കട്ടിംഗ് വീഡിയോ ആണ് ഫേസ്ബുക്ക് പേജില്‍ നാലുദിവസം കൊണ്ട് ഒരു ലക്ഷത്തിപതിനായിരത്തില്‍ പരം ആളുകള്‍ ഷെയര്‍ ചെയ്തുകൊണ്ട് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

പെരുവണ്ണാമൂഴി ഫെസ്റ്റിന് വേണ്ടി ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ച രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമില്‍ ഉള്‍പ്പെടുത്തിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് ശ്രീജിത്ത് കൃഷ്ണയാണ്.

ഗാനരചന ചലച്ചിത്ര സംവിധായകന്‍ അഖില്‍ ജി ബാബു. റെജില്‍ കെ.സിയുടെ സഹസംവിധാനത്തില്‍ ചന്തു മേപ്പയൂര്‍ സിനിമോട്ടോഗ്രാഫിയും പ്രഹളാദ് പുത്തഞ്ചേരി കളറിംഗ് ഗ്രേഡിങ് എഡിറ്റിംഗും നിര്‍വഹിച്ചു. ആര്‍ട്ട് ബിജു സീനിയയും നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112390/the-people-took-over-the-nanchiyamma-song-of-the-peramprakars)