---
title: "എ.ഐ ക്യാമറ അഴിമതിയില ഗതാഗത വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണം; സി.പി.എ. അസീസ്"
english_title: "Transport Minister's role in AI camera scam to be probed; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112402/transport-ministers-role-in-ai-camera-scam-to-be-probed-cpa-aziz"
published_at: "2023-05-03T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452902b75290_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എ.ഐ ക്യാമറ അഴിമതിയില ഗതാഗത വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണം; സി.പി.എ. അസീസ്

> **Lead Summary:** ** ചക്കിട്ടപാറ: **എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പട്ട വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പങ്കും, സ്വത്ത് വിവരവും ഉള്‍പ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

## Article Content

** ചക്കിട്ടപാറ: **എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പട്ട വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പങ്കും, സ്വത്ത് വിവരവും ഉള്‍പ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

തൊണ്ടി മുതലില്‍ കൃത്യമം കാട്ടിയ കേസില്‍ പ്രതി കൂടിയായ ഗതാഗത മന്ത്രി കേരളത്തിന് അപമാനമാണ്. കെട്ടിട പെര്‍മിറ്റ്, അപേക്ഷാ ഫീസ്, കെട്ടിട നികുതി സര്‍ക്കാര്‍ കൊള്ള ഇവയില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരിഞ്ചേരി കുഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.ആലിക്കോയ, പി.എം അഷ്റഫ്, എം.കെ നൗഷാദ്, വി.കെ അസ്സന്‍കുട്ടി, എം.അബ്ദുറഹ്മാന്‍, പി.കെ യൂസഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112402/transport-ministers-role-in-ai-camera-scam-to-be-probed-cpa-aziz)