---
title: "ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കരിദിനം ആചരിച്ചു "
english_title: "Chemanchery Mandal Congress Committee observed Black Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112466/chemanchery-mandal-congress-committee-observed-black-day"
published_at: "2023-05-04T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64534463d70cc_1_kari.jpg"
keywords: []
---

# ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കരിദിനം ആചരിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കരിദിനം ആചരിച്ചു.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കരിദിനം ആചരിച്ചു.

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കരിദിനം ആചരിച്ചത്.

പൂക്കാട്ടങ്ങാടിയിലെ വിവിധ റേഷന്‍ കടകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ നടന്നു.

ഡിസിസി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായ വിജയന്‍ കണ്ണഞ്ചേരി, സത്യനാഥന്‍ മാടഞ്ചേരി, ഷബീര്‍ എളവനക്കണ്ടി, നമ്പാട്ട് മോഹനന്‍, വാഴയില്‍ ശിവദാസന്‍, ഉണ്ണിക്കൃഷ്ണന്‍ പൂക്കാട്, ലത്തീഫ് ചാരുത എന്നിവര്‍ സംസാരിച്ചു.

സുഭാഷ് തുവ്വക്കോട്, വത്സല പുല്ല്യത്ത്, ഗോവിന്ദന്‍കുട്ടി നായര്‍, ഫാറൂഖ്, നിധിന്‍, ആലിക്കോയ പുതുശ്ശേരി, ആനന്ദന്‍, ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വസുദേവം, ഫൈസല്‍, എം. ഗോപാലന്‍, വിജയന്‍ കീഴലത്ത്, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112466/chemanchery-mandal-congress-committee-observed-black-day)