---
title: "പേരാമ്പ്ര സില്‍വര്‍ കോളേജ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു "
english_title: "Perambra Silver College organized a one-day shilpa shala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112479/perambra-silver-college-organized-a-one-day-shilpa-shala"
published_at: "2023-05-04T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64534ca9b2c33_1_shilpashala.jpg"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളേജ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര സില്‍വര്‍ കോളേജ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര സില്‍വര്‍ കോളേജ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

പ്ലസ് ടൂ കഴിഞ്ഞുള്ള തുടര്‍ പഠന സാദ്ധ്യതകള്‍ വിദ്യാത്ഥികള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള കഴിവ് ലഭിക്കുന്നതിനായിട്ടാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.

വേഗത്തില്‍ ജോലി ലഭിക്കുന്ന വിവിധ കോഴ്‌സുകള്‍, പഠന സൗകര്യങ്ങള്‍, ഫീസ് ക്രമങ്ങള്‍, വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രസിദ്ധ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ എം.എസ്. ജലീല്‍ ക്ലാസ്സ് എടുത്തു.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ പ്രന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കോളേജ് ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ. തറുവയി ഹാജി അധ്യക്ഷത വഹിച്ചു.

ഡോ. പി.ടി അബ്ദുള്‍ അസീസ്, ടി. സലിം, ടി.പി. അബ്ദുള്‍ മജീദ്, കെ. ഇമ്പിച്ചിയാലി, എസ്.കെ. അസ്സൈനാര്‍ എന്നിവര്‍ സംസാരിച്ചു.

കെ. ജയരാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. ഷിജുകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112479/perambra-silver-college-organized-a-one-day-shilpa-shala)