---
title: "കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം "
english_title: "Kerala Police Officers Association District Committee Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112653/kerala-police-officers-association-district-committee-meeting"
published_at: "2023-05-05T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547fa29d0bb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം 

> **Lead Summary:** **കൊയിലാണ്ടി: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. പാര്‍ക്ക് റസിഡന്‍സി ഹാളില്‍ നടന്ന ജില്ലാകമ്മറ്റി യോഗം കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. പാര്‍ക്ക് റസിഡന്‍സി ഹാളില്‍ നടന്ന ജില്ലാകമ്മറ്റി യോഗം കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് വി.യൂസഫ് അധ്യക്ഷനായി. സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ.സുജിത്ത്, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് ചെമ്മേരി എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി എ.വിജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ വി.പി.ശിവദാസന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി പി.രാജീവന്‍ സ്വാഗതവും ജില്ലാ നിര്‍വ്വാഹക സമിതി അംഗം സി.കെ.അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112653/kerala-police-officers-association-district-committee-meeting)