---
title: "കൈത്താങ്ങാവാം; നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: "Can hold hands; Educational materials were distributed to underprivileged children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112659/can-hold-hands-educational-materials-were-distributed-to-underprivileged-children"
published_at: "2023-05-05T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454851509fd7_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൈത്താങ്ങാവാം; നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1992 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്‌നേഹസംഗമം 2023 എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1992 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്‌നേഹസംഗമം 2023 എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കൂട്ടായ്മ ട്രഷറര്‍ വി.പി പ്രമോദില്‍ നിന്നും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുനില്‍ കിറ്റ് ഏറ്റുവാങ്ങി. കൂട്ടായ്മ പ്രസിഡണ്ട് വിനോദ് അധ്യക്ഷനായി.

ചടങ് പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘടനം നിര്‍വഹിച്ചു. മുഖ്യ അഥിതി ആയ രാജഗോപാലന്‍, പ്രദീപ് ആവള എന്നിവരെ ആദരിച്ചു.

പ്രമോദ് പഞ്ചമി സ്വാഗതവും വൈ.എം സുനീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് രജീഷ്, സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112659/can-hold-hands-educational-materials-were-distributed-to-underprivileged-children)