---
title: "മഞ്ഞക്കുളം പുലപ്രമലയിലെ അനധിക്യത മണ്ണ് ഖനനം ഹൈക്കോടതി സ്റ്റേ അനുവദിച്ചു"
english_title: "High Court granted stay on excessive soil mining in Manjakulam Pulapramala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112812/high-court-granted-stay-on-excessive-soil-mining-in-manjakulam-pulapramala"
published_at: "2023-05-05T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455331c2d5f0_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മഞ്ഞക്കുളം പുലപ്രമലയിലെ അനധിക്യത മണ്ണ് ഖനനം ഹൈക്കോടതി സ്റ്റേ അനുവദിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പുലപ്രമലയിലെ അശാസ്ത്രീയവും അനധിക്യതവുമായ മണ്ണ് ഖനനം നടത്തുന്നതിനെതിരെ ഹൈക്കോടതി സ്റ്റേ അനുവദിച്ചു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പുലപ്രമലയിലെ അശാസ്ത്രീയവും അനധിക്യതവുമായ മണ്ണ് ഖനനം നടത്തുന്നതിനെതിരെ ഹൈക്കോടതി സ്റ്റേ അനുവദിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.പി സുഹനാദ് നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. അഡ്വക്കേറ്റ് ശരണ്‍ ഷഹീര്‍ ആണ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.പി സുഹനാദിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

0.0868 ഹെക്ടര്‍ സ്ഥലത്ത് പെര്‍മിഷന്‍ എടുത്ത സ്ഥലത്ത് ഏകദേശം ഒരേക്കറിനടുത്ത് മണ്ണ് ഖനനം ചെയ്തിട്ടുണ്ട്. തികച്ചും പ്രക്യതിക്ക് ദോഷം വരുത്തുന്ന രീതിയിലാണ് റോഡ് വികസനത്തിന്റെ പേര് പറഞ്ഞുക്കൊണ്ട് മണ്ണ് ഖനനം നടത്തുന്നത്.

കോടതി അനുവദിച്ച സ്റ്റേ സമരം ചെയ്തു വരുന്ന പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. സ്റ്റേ അനുവദിച്ച് കിട്ടുവാന്‍ വേണ്ടി കൂടെ നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് സി.പി സുഹനാദ് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112812/high-court-granted-stay-on-excessive-soil-mining-in-manjakulam-pulapramala)