---
title: "വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് മുപ്പത്തിയഞ്ച് ലക്ഷത്തോളം നല്‍കാന്‍ വിധി "
english_title: "Judgment to pay around thirty five lakhs to the family of the person who died in the car accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112818/judgment-to-pay-around-thirty-five-lakhs-to-the-family-of-the-person-who-died-in-the-car-accident"
published_at: "2023-05-05T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64553b7d40478_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് മുപ്പത്തിയഞ്ച് ലക്ഷത്തോളം നല്‍കാന്‍ വിധി 

> **Lead Summary:** **കൊയിലാണ്ടി: **വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ നല്‍കാന്‍ വടകര എം.എ.സി.ടി. ജഡ്ജ് രാമകൃഷ്ണന്‍ വിധിച്ചു.

## Article Content

**കൊയിലാണ്ടി: **വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ നല്‍കാന്‍ വടകര എം.എ.സി.ടി. ജഡ്ജ് രാമകൃഷ്ണന്‍ വിധിച്ചു.

വാഹനാപകടത്തില്‍ മരണപ്പെട്ട കൊയിലാണ്ടി സ്വദേശി അനൂപിന്റെ കുടുംബത്തിന് 25,47,000 രൂപയും കോടതി ചെലവും പലിശയുമടക്കം മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ നല്‍കാനാണ് വിധി.

2018 ജനുവരി 21 ാം തിയ്യതി വൈകുന്നേരം കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ കോമത്ത് എന്ന സ്ഥലത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് അനൂപ് മരണപ്പെട്ടത്.

മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോകവെ കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് അനൂപ് മരണപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ മരണപ്പെട്ട അനൂപിന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകട കാരണം എന്നാണ് ഫൈനല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നത്.

എന്നാല്‍ രേഖാ തെളിവുകളുടെയും സാക്ഷിതെളിവുകളുടെയും അടിസ്ഥാനത്തില്‍ കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാറിന്റെ അശ്രദ്ധ കൊണ്ടാണ് അപകടകാരണമെന്ന് കണ്ടെത്തുകയും, കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയോട് വിധിസംഖ്യ അനൂപിന്റെ ആശ്രിതര്‍ക്ക് നല്‍കാനുമാണ് വടകര എം.എ.സി.ടി. ജഡ്ജ് രാമകൃഷ്ണന്‍ വിധിച്ചത്.

ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ബാബു.പി. ബെനഡിക്ട്, പി.പി. ലിനീഷ് എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112818/judgment-to-pay-around-thirty-five-lakhs-to-the-family-of-the-person-who-died-in-the-car-accident)