---
title: "ഇന്ന് കൊയിലാണ്ടി താലൂക്ക് അദാലത്ത് "
english_title: "Today at Koilandi Taluk Adalath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112866/today-at-koilandi-taluk-adalath"
published_at: "2023-05-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455dca71c415_1_adhalath.JPG"
keywords: []
---

# ഇന്ന് കൊയിലാണ്ടി താലൂക്ക് അദാലത്ത് 

> **Lead Summary:** **കൊയിലാണ്ടി **: ഇന്ന് കൊയിലാണ്ടി താലൂക്ക് അദാലത്ത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്ത് ഇന്ന് രാവിലെ 10 ന് ഇഎംഎസ് സ്മാരക നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും.

## Article Content

**കൊയിലാണ്ടി **: ഇന്ന് കൊയിലാണ്ടി താലൂക്ക് അദാലത്ത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്ത് ഇന്ന് രാവിലെ 10 ന് ഇഎംഎസ് സ്മാരക നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ .മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് അദാലത്തുകള്‍ നടക്കുന്നത്.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകള്‍നടക്കുക.

മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പ്രത്യേകം ക്ഷണിച്ചതായി മുഹമ്മദ് റിയാസ് മന്ത്രിയുടെ പിആര്‍ഒ പ്രസ് ക്ലബ്ബിനെ അറിയിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112866/today-at-koilandi-taluk-adalath)