---
title: "മേയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും "
english_title: "Ration distribution for the month of May will start from today at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112896/ration-distribution-for-the-month-of-may-will-start-from-today-at-perambra"
published_at: "2023-05-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ee523e75e_1_ration_k.JPG"
keywords: []
---

# മേയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും 

> **Lead Summary:** **തിരുവനന്തപുരം**: മേയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.

## Article Content

**തിരുവനന്തപുരം**: മേയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.

സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ടു ദിവസം റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 78 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

സാങ്കേതിക തകരാര്‍ പരിഹരിച്ച് റേഷന്‍കടകളുടെ പ്രവര്‍ത്തനം സുഗമമായതായും മന്ത്രി പറഞ്ഞു.

ഏപ്രിലില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും (എ.എ.വൈ.). മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും (പി.എച്ച്.എച്ച്.) പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ കൈപ്പറ്റി.

ഏപ്രിലിലെ വിതരണം വെള്ളിയാഴ്ച അവസാനിച്ചു. മേയില്‍ വെള്ളകാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112896/ration-distribution-for-the-month-of-may-will-start-from-today-at-perambra)