---
title: "പ്രതിപക്ഷ മൂന്നേറ്റത്തില്‍ മോദിയുടെ സ്വപ്ന സൗധം തകര്‍ന്നടിയും: പി.സി. ചാക്കോ"
english_title: "Modi's dream edifice will collapse in the opposition's third round: P.C. Chako"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112913/modis-dream-edifice-will-collapse-in-the-oppositions-third-round-pc-chako"
published_at: "2023-05-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ff4601a2d_1_sammelanam.JPG"
keywords: []
---

# പ്രതിപക്ഷ മൂന്നേറ്റത്തില്‍ മോദിയുടെ സ്വപ്ന സൗധം തകര്‍ന്നടിയും: പി.സി. ചാക്കോ

> **Lead Summary:** ** കക്കോടി : **കക്കോടിയില്‍ എന്‍.സി.പി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

** കക്കോടി : **കക്കോടിയില്‍ എന്‍.സി.പി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു.

പ്രതിപക്ഷ കക്ഷികളുടെ ഐക്യകാഹളം രാജ്യത്ത് മുഴങ്ങി കൊണ്ടിരിക്കുകയാണെന്നും അതിലൂടെ മോദിയുടെയും അമിത് ഷായുടെയും സ്വപ്നസൗധം തകര്‍ന്നടിയുമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്  പി.സി ചാക്കോ അഭിപ്രായപ്പെട്ടു.

കക്കോടിയില്‍ എന്‍.സി.പി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി യെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഈ ഐക്യത്തെ മോദി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന രംഗത്ത് ഇന്ത്യക്കാകെ മതൃകയായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

വനം മന്ത്രി എ.കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡക്കറ്റ് പി.എം. സൂരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. ശിവശങ്കരന്‍, ട്രഷറര്‍ പി.ജെ കുഞ്ഞുമോന്‍, ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എം.പി. സൂര്യനാരയാണന്‍, എം.കെ നാരയണന്‍, ഹരിദാസന്‍ ഈച്ചരോത്ത് എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ സമാപനം കുറിച്ച് കൊണ്ട് കക്കോടിയില്‍ റാലിയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112913/modis-dream-edifice-will-collapse-in-the-oppositions-third-round-pc-chako)