---
title: "സംയുക്ത മത്സ്യ തൊഴിലാളി ജാഥക്ക് സ്വീകരണം നല്‍കി "
english_title: "The joint fishermen march was welcomed at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112929/the-joint-fishermen-march-was-welcomed-at-koilandy"
published_at: "2023-05-06T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645608cb7e9b6_1_jatha.JPG"
keywords: []
---

# സംയുക്ത മത്സ്യ തൊഴിലാളി ജാഥക്ക് സ്വീകരണം നല്‍കി 

> **Lead Summary:** **കൊയിലാണ്ടി: **കടല്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ മത്സ്യ തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്‍കി.

## Article Content

**കൊയിലാണ്ടി: **കടല്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ മത്സ്യ തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്‍കി.

മണല്‍, കരിമണല്‍, ധാതുലവണങ്ങളുടെ ഖനനത്തിനായി കടല്‍ ചുളുവില്‍ കുത്തകള്‍ക്കും വന്‍ കോര്‍പ്പറേറ്റുകള്‍ക്കും നല്‍കുന്ന നടപടിയില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്ന് ജാഥാ ക്യാപ്റ്റനും മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനുമായ പി. അശോകന്‍ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ കെ. രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഥാ പൈലറ്റ് എക്‌സ് എം.എല്‍എ കെ. ദാസന്‍, മാനേജര്‍ ഐ.വി. രാജേന്ദ്രന്‍, പീതാംബരന്‍, വി.കെ. മോഹന്‍ദാസ്, എം.പി. അബ്ദുള്ള, വി. ഉമേശന്‍, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടകസമിതി കണ്‍വീനര്‍ സി.എം. സുനിലേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.വി. ഹരീശന്‍ നന്ദിയും പറഞ്ഞു.

ജാഥാ ക്യാപ്റ്റനെ എ.പി. ഉണ്ണികൃഷ്ണനും, പൈലറ്റിനെ യു.കെ. രാജനും ഹാരാര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112929/the-joint-fishermen-march-was-welcomed-at-koilandy)