---
title: "പേരാമ്പ്ര-പൈതോത്ത് റോഡ് പണി; ജനകീയ പ്രതിഷേധ സായാഹ്നവുമായി യു.ഡി.എഫ് "
english_title: "Perampra-Pytoth road work; UDF with public protest evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113028/perampra-pytoth-road-work-udf-with-public-protest-evening"
published_at: "2023-05-06T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645680d81e57c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര-പൈതോത്ത് റോഡ് പണി; ജനകീയ പ്രതിഷേധ സായാഹ്നവുമായി യു.ഡി.എഫ് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പൈതോത്ത് റോഡിലെ മോയോത്ത് ചാല്‍ മുതല്‍ പള്ളിതാഴ ഭാഗം വരെ ഒരു കിലോമീറ്റര്‍ നീളം ടാറിങ് പൊളിച്ച പൈതോത്ത് റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക, പൈതോത്ത് ചക്കിട്ടപ്പാറ റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പൈതോത്ത് മേഖല യു.ഡി. എഫ് കമ്മിറ്റിയാണ് ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പൈതോത്ത് റോഡിലെ മോയോത്ത് ചാല്‍ മുതല്‍ പള്ളിതാഴ ഭാഗം വരെ ഒരു കിലോമീറ്റര്‍ നീളം ടാറിങ് പൊളിച്ച പൈതോത്ത് റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക, പൈതോത്ത് ചക്കിട്ടപ്പാറ റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പൈതോത്ത് മേഖല യു.ഡി. എഫ് കമ്മിറ്റിയാണ് ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. രാജന്‍ കെ.പുതിയടത്ത് അധ്യക്ഷത വഹിച്ചു.

മോഹന്‍ദാസ് ഒണിയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷ്‌റഫ്, കെ.ടി.കുഞ്ഞമ്മദ്, സി.കെ ബാലന്‍, പി.സി ഉബൈദ്, കൊടുവള്ളി രാമച ന്ദ്രന്‍, കെ.കെ യൂസഫ്, കെ ഇബ്രാഹിം, പി.സി സാദത്ത്, ബാലന്‍ നായര്‍, എന്‍.കെ കുഞ്ഞബ്ദുള്ള, ഇ.വി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113028/perampra-pytoth-road-work-udf-with-public-protest-evening)