---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രേരകിന് യാത്രയയപ്പ് നല്‍കി "
english_title: "Perampra Block Panchayat sent off to Prerak"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113054/perampra-block-panchayat-sent-off-to-prerak"
published_at: "2023-05-07T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456fc2fa55a4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രേരകിന് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഭാഗമായി 23 വര്‍ഷമായി സേവനമനുഷ്ടിച്ചിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് ടി.ജി.ഗ്രേസ്സിക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഭാഗമായി 23 വര്‍ഷമായി സേവനമനുഷ്ടിച്ചിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് ടി.ജി.ഗ്രേസ്സിക്ക് യാത്രയയപ്പ് നല്‍കി.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയമാന്‍ ശശികുമാര്‍ പേരാമ്പ്ര പ്രേരകിന് സ്‌നേഹാദരം അര്‍പ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ജിഇഒ ശരത്ത് കുമാര്‍, വുമണ്‍വെല്‍ഫയര്‍ ഓഫീസര്‍ കെ.പി സജീഷ്, നോഡല്‍ പ്രേരക്ക് സി ഗോവിന്ദന്‍, കെ.കെ.സുലോചന, മോഹന്‍ദാസ് ഓണിയില്‍, കെ.സജിത എന്നിവര്‍ സംസാരിച്ചു. ബിഡിഒ പി. കാദര്‍ സ്വാഗതവും നോഡല്‍ പേരക് എന്‍.പിസുധ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113054/perampra-block-panchayat-sent-off-to-prerak)