---
title: "വര്‍ണ്ണം - 2023; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും "
english_title: "Color - 2023; Vengapatta Government High School Annual and Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113058/color-2023-vengapatta-government-high-school-annual-and-farewell"
published_at: "2023-05-07T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456fefbc547b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വര്‍ണ്ണം - 2023; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും 

> **Lead Summary:** **പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വര്‍ണ്ണം - 2023 സ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും, യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വര്‍ണ്ണം - 2023 സ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും, യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

48 വര്‍ഷം സേവനമനുഷ്ഠിച്ച് തലമുറകള്‍ക്ക് അന്നം വിളമ്പിയ കോടേരി അമ്മാളു അമ്മയ്ക്കും, പ്രധാനധ്യാപിക സുശീല കുമാരി, പിഇടി അധ്യാപകന്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കമാണ് യാത്രയയപ്പ് നല്‍കിയത്.

വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ അധ്യക്ഷയായി. മെമ്പര്‍മാരായ കെ. പ്രിയേഷ്, പി.കെ.രാഗേഷ്, പി.എം. രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, ജുബിന്‍ ബാലകൃഷ്ണന്‍, കെ.കെ. ഭാസ്‌കരന്‍, ടി.പി. സരള, വി.കെ.ബാലന്‍, കെ.കെ.ഗംഗാധരന്‍, മനോജ് കോടേരി, സാജന്‍ പൗലോസ്, പി.സി രവീന്ദ്രന്‍, റിജിന്‍ ലാല്‍, പി.പി. മനോജ് കുമാര്‍, വിനോദന്‍, ജാസ്മിന്‍ യൂസഫ് എന്നിവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡണ്ട് കെ. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. ധര്‍മ്മജ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എംസി ചെയര്‍മാന്‍ പി. സന്തോഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രതിഭകള്‍ക്ക് ആദരവും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113058/color-2023-vengapatta-government-high-school-annual-and-farewell)