---
title: "ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടി വീട്ടമ്മ "
english_title: "The housewife sought the mercy of well-wishers for treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113064/the-housewife-sought-the-mercy-of-well-wishers-for-treatment"
published_at: "2023-05-07T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457077701c5d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടി വീട്ടമ്മ 

> **Lead Summary:** **പേരാമ്പ്ര: **വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. നൊച്ചാട് ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീനയാണ് ഗുരുതര വൃക്കരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്്.

## Article Content

**പേരാമ്പ്ര: **വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. നൊച്ചാട് ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീനയാണ് ഗുരുതര വൃക്കരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്്.

ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായതിനാല്‍ ആഴ്ചയില്‍ 3 ദിവസവും ഡയാലിസിസ് ചെയ്യു കയാണിപ്പോള്‍. അടിയന്തിരമായി വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനായി ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവ് വരും. കൂലിപ്പണിക്കു പോകുന്ന ഭര്‍ത്താവ് രാജേഷ്, വിദ്യാര്‍ത്ഥികളായ രണ്ടു മക്കള്‍, പ്രായമായ അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിന് ചികിത്സ ചിലവ് താങ്ങാവുന്നതിലും അപ്പുറത്താണ്.

നിര്‍മ്മാണം പാതിവഴിയിലെത്തിയ വീട് മാത്രമാണ് ഇവര്‍ക്ക് ആകെയുള്ളത്. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാസഹായകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സ്ഥലം എം.പി കെ മുരളീധരന്‍, എം.എല്‍.എ ടി.പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി, വൈസ്. പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് മെമ്പര്‍ കെ. ശ്രീധരന്‍(ചെയര്‍) കെ.എം മനോജ് കുമാര്‍ (കണ്‍വീനര്‍) സി മുസ ഹാജി (ട്രഷറര്‍) തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 0987053000003202 ഐഎഫ്എസ്‌സി കോഡ്: sibl0000987

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113064/the-housewife-sought-the-mercy-of-well-wishers-for-treatment)