---
title: "മേപ്പയ്യൂര്‍ മൈത്രിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം "
english_title: "Mappayyur Maithrinagar Residents Association 10th Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113066/mappayyur-maithrinagar-residents-association-10th-anniversary"
published_at: "2023-05-07T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64570a4a35a45_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ മൈത്രിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം 

> **Lead Summary:** **മേപ്പയ്യൂര്‍: **മൈത്രിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മൈത്രിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

മൈത്രിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.ചന്ദ്രന്‍ ചൈതന്യ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, പി. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. സ്റ്റാര്‍ സിംഗര്‍ ഫെയിം എസ്.എസ്.ശ്രീദര്‍ശ്, കൗമുദി കളരിക്കണ്ടി എന്നിവര്‍ മുഖ്യാതിഥികളായി.

പ്രദേശത്തെ 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയും, എന്‍.എം.എം.എസ്. ജേതാവ് ഡി.പി. ആര്യശ്രീയെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ കലാപരിപാടികളും, കോഴിക്കോട് നാന്തലക്കൂട്ടത്തിന്റെ 'വാമൊഴിചിന്ത് 'നാടന്‍ പാട്ട് അവതരണവും നടന്നു.

വിജയന്‍ മയൂഖം, എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തി, എന്‍.പി. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113066/mappayyur-maithrinagar-residents-association-10th-anniversary)