---
title: "ഫുട്‌ബോള്‍ മത്സരം; സ്വാഗത സംഘം ഓഫിസ് തുറന്നു "
english_title: "football match; The welcome team opened the office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113070/football-match-the-welcome-team-opened-the-office"
published_at: "2023-05-07T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64570f53ee16f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഫുട്‌ബോള്‍ മത്സരം; സ്വാഗത സംഘം ഓഫിസ് തുറന്നു 

> **Lead Summary:** **പേരാമ്പ്ര: **ഡി വൈ എഫ് ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മറ്റി നേതൃത്വത്തില്‍ മെയ് 16-മുതല്‍ 19-വരെ മുയിപ്പോത്ത് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇ.എം.എസ്. കപ്പ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മേഖലാ തല ഫുട്‌ബോള്‍ മത്സരം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഡി വൈ എഫ് ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മറ്റി നേതൃത്വത്തില്‍ മെയ് 16-മുതല്‍ 19-വരെ മുയിപ്പോത്ത് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇ.എം.എസ്. കപ്പ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മേഖലാ തല ഫുട്‌ബോള്‍ മത്സരം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് നിര്‍വഹിച്ചു.

ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ.എം. രാജന്‍ അധ്യക്ഷനായി. ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി വി.കെ. അമര്‍ഷാഹി, കിഷോര്‍ കാന്ത്, കെ.എം. ബാബു, വി. സുധീഷ്, ആര്‍.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി എ.കെ. അഭിരാജ് സ്വാഗതവും പി. ദിനേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113070/football-match-the-welcome-team-opened-the-office)