---
title: "സിഐടിയു പേരാമ്പ്ര പഞ്ചായത്ത് ബ്രിഗേഡിയര്‍ ഉദ്ഘാടനം ചെയ്തു "
english_title: "CITU Perambra Panchayath was inaugurated by Brigedear"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113189/citu-perambra-panchayath-was-inaugurated-by-brigedear"
published_at: "2023-05-07T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645786839683a_1_citu.JPG"
keywords: []
---

# സിഐടിയു പേരാമ്പ്ര പഞ്ചായത്ത് ബ്രിഗേഡിയര്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **സിഐടിയു പേരാമ്പ്ര പഞ്ചായത്ത് ബ്രിഗേഡിയര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **സിഐടിയു പേരാമ്പ്ര പഞ്ചായത്ത് ബ്രിഗേഡിയര്‍ ഉദ്ഘാടനം ചെയ്തു.

സേവന തല്‍പരതയും അര്‍പ്പണബോധവുമുള്ള യുവജനങ്ങളെ അണിനിരത്തി, സേവന സന്നദ്ധ പ്രവര്‍ത്തനത്തില്‍ പ്രതിബന്ധതയോടെ ഇടപെടുകയാണ് ബ്രിഗേഡിയര്‍ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.

സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനില്‍ പഞ്ചായത്ത് ബ്രിഗേഡിയര്‍ കണ്‍വീനര്‍ കെ.പി. സജീഷിന് സിഐടിയു പതാക നല്‍കി ബ്രിഗേഡിയര്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

ശശികുമാര്‍ പേരാമ്പ്ര അധ്യഷത വഹിച്ചു. ഇതോടനുബന്ധിച്ച് പേരാമ്പ്ര ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനവും കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

സിഐടിയു ഏരിയ പ്രസിഡന്റ്  ടി.കെ. ലോഹിതാക്ഷന്‍, ഒ.ടി. രാജു, എന്‍.കെ. ലാല്‍, കെ.പി. സജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113189/citu-perambra-panchayath-was-inaugurated-by-brigedear)