---
title: "കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കുക; സിഐടിയു "
english_title: "Protect Kudumbashree popular hotels; CITU at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113231/protect-kudumbashree-popular-hotels-citu-at-perambra"
published_at: "2023-05-07T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457dcdbf3081_1_ssa.JPG"
keywords: []
---

# കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കുക; സിഐടിയു 

> **Lead Summary:** **പേരാമ്പ്ര : **കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണമെന്ന് കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബ ശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണമെന്ന് കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബ ശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച് ലോകത്തിന് മാതൃകയായ ജനകീയ കുടുംബശ്രീ ഹോട്ടലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സിഐടിയു ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ സബ്‌സിഡി യഥാസമയം നല്‍കിയും വൈദ്യുതിയും വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യ ചുമതല നല്‍കിയും വ്യവസായത്തെ സംരക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

കണ്‍വന്‍ഷന്‍ സിഐടിയു ജില്ല സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ്  ടി.കെ. മഞ്ജു അധ്യക്ഷത വഹിച്ചു.

സിഐടിയു ഏരിയ സെക്രട്ടറി കെ. സുനില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

യൂണിയന്‍ ഏരിയ സെക്രട്ടറി കെ.പി. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റായി പത്മകലയും സെക്രട്ടറിയായി എം. ഗീതയെയും ട്രഷററായി ഇന്തുലേഖയേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113231/protect-kudumbashree-popular-hotels-citu-at-perambra)