---
title: "ഫൗറ ഫൌണ്ടേഷന്‍, അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി"
english_title: "Faura Foundation handed over medical equipment to Abhayam Charitable Trust at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113320/faura-foundation-handed-over-medical-equipment-to-abhayam-charitable-trust-at-perambra"
published_at: "2023-05-08T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64589a7c1eaf8_1_trest.jpg"
keywords: []
---

# ഫൗറ ഫൌണ്ടേഷന്‍, അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

> **Lead Summary:** ** പേരാമ്പ്ര: **ഫൗറ ഫൌണ്ടേഷന്‍, അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.

## Article Content

** പേരാമ്പ്ര: **ഫൗറ ഫൌണ്ടേഷന്‍, അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.

പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘടനം ചെയ്തു.

വൈസ് പ്രസിഡന്റ്  സത്യന്‍ പി.എം. സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

തണല്‍ കരുണ അഡ്മിനിസ്‌ട്രേറ്റര്‍ നവാസ് മുഖ്യ പ്രഭാഷണം നടത്തി.  ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ക്ലാസ്സ് എടുത്തു.

എഴുത്തുകാരന്‍ മുഹമ്മദ് ശഹവാസിന് ഡിവൈഎസ്പി, അഭയം ചാരിറ്റബ്ള്‍ ട്രസിന്റെ വക മൊമെന്റോ നല്‍കി ആദരിച്ചു.

ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്റര്‍ യൂണിറ്റ് കട്ടില്‍, കിടക്ക, വീല്‍ചെയര്‍, വാക്കര്‍ തുടങ്ങി നിരവധി ഉപകരണങ്ങളാണ് ട്രസ്റ്റിന് കൈമാറിയത്.

ഫൗറ ചെയര്‍മാനായ മജീദ് തെരുവത്ത് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113320/faura-foundation-handed-over-medical-equipment-to-abhayam-charitable-trust-at-perambra)