---
title: "പൂക്കാട് കലാലയം; ഗാനപ്രഭാ സംഗീത മത്സരം "
english_title: "Pookad College; Ganaprabha music competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113471/pookad-college-ganaprabha-music-competition"
published_at: "2023-05-08T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645930237e162_sing.jpg"
keywords: []
---

# പൂക്കാട് കലാലയം; ഗാനപ്രഭാ സംഗീത മത്സരം 

> **Lead Summary:** **കൊയിലാണ്ടി:** സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക ഗാനപ്രഭാ സമ്മാന നിര്‍ണ്ണയത്തിലേക്ക് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു.

## Article Content

**കൊയിലാണ്ടി:** സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക ഗാനപ്രഭാ സമ്മാന നിര്‍ണ്ണയത്തിലേക്ക് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു.

സംഗീതരംഗത്തെ യുവപ്രതിഭകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനുമുള്ള മത്സരത്തില്‍ 15 നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.

മത്സരപരിധി കോഴിക്കോട് ജില്ലയാണ്. രാഗാലാപനം, കീര്‍ത്തനം, നിരവല്‍, മനോധര്‍മ്മസ്വരം ഉള്‍പ്പെടെ മത്സരാര്‍ത്ഥിയ്ക്ക് പരമാവധി 20 മിനിറ്റ് നല്‍കും.

2023 മെയ് 20ന് കാലത്ത് 10 മണിക്ക് കലാലയം ഹാളിലാണ് മത്സരം. ജേതാക്കള്‍ക്ക് 'ഗാനപ്രഭ' സാക്ഷ്യപത്രവും കേഷ് അവാര്‍ഡും നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്നതിന്ന് റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895421009, 9447943507 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113471/pookad-college-ganaprabha-music-competition)